Tuesday, June 23, 2009

ആദ്യാനുരാഗം

എല്ലാവരും പ്രേമിച്ചിട്ടുണ്ടാവും ഇല്ലേ?
ഇല്ല എന്നാണോ ?
ചുമ്മാ നുണ പറയണ്ടാട്ടൊ...
പക്ഷെ ആദ്യം ആരെയാണെന്ന് ഓര്‍മ്മയുണ്ടോ?
പ്രേമ വിവാഹിതനൊ വിവാഹിതയോ ആണെങ്കില്‍ ഉടന്‍ പറയും..ദേ ഇരിക്കുന്ന മൊതല് തന്നെ...ഉവ്വ ഉവ്വ....
ആ പോട്ടെ..

ഞാന്‍ വിവാഹിതനല്ലാത്തതിനാല്‍ ആ ടെന്‍ഷനില്ല...

--------------------------------------------------------------------------
പശ്ചാത്തലം - 10 ക്ലാസ്സ്
ഓണപ്പരീക്ഷയോടുകൂടിയാണു ഞാന്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്...കാരണം എന്തെന്നൊ... ക്ലാസ്സില്‍ ഞാന്‍ രണ്ടാമനായി...ഒന്നാമത് അവളായിരുന്നു..ലിപി...പിന്നത്തെ ദിവസങ്ങള്‍ വാശിയുടേതായിരുന്നു... ഹും, ഈ പെണ്ണുങ്ങള്‍ക്കിത്ര അഹങ്കാരം പാടില്യ...ഭാവം കണ്ടാല്‍ അവളേകഴിഞ്ഞുള്ളൂ എന്നാ ഭാവം...

സാഹിത്യ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മലയാ‍ള ചെറുകഥാമത്സരം...പേരുകൊടുക്കാന്‍ ടീച്ചര്‍ പറഞ്ഞപ്പൊള്‍ അവള്‍ ചാടിയെഴുന്നേററു..ആഹാ അത്രയ്ക്കായോ..എന്നാല്‍ ഞാനും കഥ എഴുതിയിട്ടേയുള്ളൂ..(ചെറുകഥയെന്നു പറഞ്ഞാല്‍ എന്താണാവോ?..ആ.ആര്‍ക്കറിയാം..) എന്റെ കൈഅക്ഷരമെന്നു പറഞ്ഞാല്‍ എന്തു ഭംഗിയായിരുന്നെന്നോ! (കാക്ക തൂറിയ മാതിരി എന്നു പിള്ളേര്‍..അസൂയകൊണ്ടാണേ...) ആ കൊച്ചിന്റെയാണെങ്കില്‍ ചുമ്മാ ഉരുട്ടി ഉരുട്ടിയങ്ങനെ എഴുതാ..കഷ്ടം...കഥാ വിഷയം വളരേ ഏളുപ്പം....അമ്മയും കുഞ്ഞും...തലേ ആഴ്ചയിലെ ഏതോ ഒരു വാരികയില്‍ അമ്മയും കുഞ്ഞിനേയും പററി ഒരുകഥയുണ്ടായിരുന്നു....അതങ്ങോട്ട് കലക്കി...(കഥാ പാത്രങ്ങളുടെ പേരു മാറ്റീട്ടൊ..എന്റെയൊരു ബുദ്ധി..) പെട്ടെന്ന് എഴുതിത്തീര്‍ന്നു... തിരിഞ്ഞു നോക്കുമ്പോള്‍ കൊച്ചിരുന്നു ആലോചിക്കുവാ..
ഉച്ച കഴിഞ്ഞു പ്യൂണ്‍ വന്നു അജിത മിസ്സ്‌ ഞങ്ങളെ വിളിക്കുന്നെന്നു പറഞ്ഞു, നിനക്കാ കഥാരചനയില്‍ ഫസ്റ്റ്, ഈശ്വരാ..ഭാഗ്യം..ഇവരൊന്നും ആ വാരിക വായിക്കാറേയില്ല... ലിപിയ്ക്കു രണ്ടാം സ്ഥാനം... നല്ല ആശയം, പക്ഷേ കൈയ്യക്ഷരം പോര കേട്ടൊ.. ഗുസ്തിക്കാരുടെ പോലെ എയറും പിടിച്ചുകൊണ്ട് ക്ലാസ്സിലെയ്ക്ക്(കണ്ടൊ കണ്ടോ ഞാന്‍ വല്യ പുള്ളിയാ... )... നമുക്കും കിട്ടും ഫസ്റ്റ് എന്ന ഒരു നോട്ടം അവള്‍ക്ക്...പിന്നെ എല്ലാ മത്സരങ്ങളും ഞങ്ങള്‍ തമ്മിലായി.. യാത്രകളും..
സ്ക്കൂളില്‍ നിന്നുള്ള എല്ലാ യാത്രകളിലും ഞങ്ങള്‍ ഉണ്ടായിരുന്നു, രണ്ടു ദിവസത്തേയ്ക്ക് അവള്‍ ക്ലാസ്സില്‍ വന്നില്ല...എനിക്കു ഭയങ്കര ടെന്‍ഷന്‍...അന്നു വൈകുന്നേരം വീട്ടിലെത്തിയ ഉടനെ അയല്‍പ്പക്കത്തെ സൈക്കിളെടുത്ത് നേരെ വിട്ടു... അവളുടെ വീട്ടിലേയ്ക്ക്... പകുതിയായപ്പൊഴാണ് വീട് എനിക്കറിയില്ലല്ലൊ എന്നോര്‍ത്തത്..ആകെയറിയാവുന്ന പള്ളിയുടെയടുത്തെത്തി, അരോടെങ്കിലും ചോദിച്ചാലോ?....അല്ലേല്‍ വേണ്ട..ആരേലും തെററിദ്ധരിച്ചാലോ?? എന്നാലും കാണാന്‍ പറ്റില്യാ എന്നറിഞ്ഞപ്പൊള്‍ ഒരു വിഷമം..അതു വരെയില്യാത്ത ഒരു ഫീലിംഗ് (ഡോക്ടര്‍ പറേണത് ഹോര്‍മോണിന്റെ ആണെന്നാ...)..തിരിച്ചു പോന്നു...
പിറ്റേന്നു രാവിലെ ക്ലാസ്സിലെത്തിയ പാടെ ആദ്യം നോക്കിയത് അവളുടെ ബഞ്ചിലേയ്ക്കായിരുന്നു..പക്ഷേ കിം ഫലം...ശ്ശെടാ ഇനി എന്തു ചെയ്യും??? ഒന്നാമത്തെ പിര്യഡ് കഴിയുന്നതിനു മുന്‍പ് അവള്‍ കയറി വന്നു, കൂടെ അവളുടെ അമ്മയുണ്ടായിരുന്നു..പനിയാത്രേ... ആശൂത്രീന്നാ വരണത്..അമ്മ പറഞ്ഞു...ക്ലാസ്സിലാക്കിയിട്ടു അമ്മ പോയി... ഇടവേളസമയത്ത് ഞാന്‍ ഓടിയവളുടെ അടുത്തെത്തി... ആദ്യം പറഞ്ഞത് ഇന്നലത്തെ യാത്രയെക്കുറിച്ചായിരുന്നു...അവള്‍ ചിരിച്ചു..എന്നിട്ട് പറഞ്ഞു...ആരു പറഞ്ഞു വഴിയറിയാതെ വരാന്‍......പള്ളി കഴിഞ്ഞു ഒരു കലുങ്കുണ്ട്..അവിടുന്നു വലത്തോട്ട് പോണം...ഞാന്‍ തലകുലുക്കി....
അങ്ങിനെ പത്താം ക്ലാസ്സ് തീരുകയാണ്..
ഇനി പ്ലസ്‌ ടു ക്ലാസ്സ് ഈ സ്ക്കൂളിലില്ല.....വെക്കേഷനവളുടെ വിട്ടില്‍ പോണമെന്നു വിചാരിച്ചു..എവിടെ സമയം.... സാരമില്ല സ്ക്കൂള്‍ തുറക്കാറായല്ലൊ..(ആശ്വാസം..)
അങിനെ ജൂണ്‍ മാസം പിറന്നു..ക്ലാസ്സില്‍ ചെന്നിരുന്നു...എല്ലാവരും എത്തി...
പക്ഷെ ലിപി മാത്രം......അവള്‍ മാത്രം വന്നില്ല...പിന്നീടാണറിഞ്ഞത് അവള്‍ പെണ്‍കുട്ടികള്‍ക്കു മാത്രമുള്ള വേറെ സ്ക്കൂളില്‍ ചേര്‍ന്നു....പിന്നെ കുറേ നാള്‍ എല്ലാ അവധിദിവസവും സൈക്കിളുമെടുത്ത് പള്ളിയുടെയടുത്തുള്ള കലുങ്കിന്റെയടുത്തു ചെന്നു നില്ക്കും...
ഒരിക്കലും അവളെ അങ്ങോട്ട് കണ്ടില്ല...വീട്ടില്‍ ചെല്ലാന്‍ ധൈര്യമില്ലായിരുന്നു...(ഇന്നാണെങ്കിലോ? എപ്പ പോയീന്നു ചോദിച്ചാ മതി...) പുതിയ കൂട്ടുകാരും കൂട്ടുകാരികളെയും കിട്ടിയപ്പോള്‍ പതുക്കെ പതുക്കെ അവളെ മറക്കാന്‍ തുടങ്ങി...(മറക്കുക എന്നു പറഞ്ഞാല്‍ നമ്മളതു നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണെന്നിപ്പോള്‍ മനസ്സിലായി...) ഇപ്പൊള്‍ എനിക്കറിയില്ല അവളെവിടെയാണെന്ന്..ചിലപ്പൊള്‍ വഴിയില്‍ വച്ചു കാണാറുണ്ടാവാം...തിരിചറിയാന്‍ സാധ്യത വളരേ വിരളം...അഞ്ചാറു പിള്ളേരും കെട്ട്യോനുമായി പോകുമ്പോള്‍ അന്നത്തെ ആ കൂട്ടുകാരനെ അവള്‍ തിരിച്ചറിയുമോ? അതല്ല ഈ കൂട്ടുകാരന്‍ അവളേ തിരിച്ചറിയുമോ?
ആ..എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയാല്‍ എത്ര നന്നായിരുന്നു??

7 comments:

  1. daaa..ithu ullathu thanneyanooo..nan alochichittu oru pudiyum kittunnillaaa....ninte odukkathe kadha...10th std il premikkan mathram monj ulla piller illayirunnallooo....pinne araaa ninte kadhayile nayika

    ReplyDelete
  2. daaaa 10 thil premikkan mathram ulla kutty araaa...athinu pattiya penpiller ninte classil illayirunnalloo...ennalum ninte odukkathe kadha..ninne pande eniku ariyaam...kochu gallan

    ReplyDelete
  3. kadha nannayirunnu ....vazikkanoru rasamundaayirunnu..(boradi illa) !!!!!!!!!!!!

    ReplyDelete